KOYILANDY DIARY

The Perfect News Portal

യുവതി വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു

ഇരിട്ടി: ഒരാഴ്ച മുമ്പ്‌ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ യുവതി വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു. കീഴ്പ്പള്ളി പുത്തന്‍പുരയ്ക്കല്‍ ജോസ് – വത്സമ്മ ദമ്പതികളുടെ മകള്‍ ദില്‍ന ജോസ് (30) ആണ് കുഴഞ്ഞുവീണ് മരിച്ചത്.

ഒരാഴ്ച മുമ്ബാണ് ഇരിട്ടിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ദില്‍ന ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കന്നിപ്രസവമായിരുന്നു. അമ്മയും കുഞ്ഞും ആശുപത്രിയില്‍ നിന്നും കീഴ്പ്പള്ളിയിലെ വീട്ടിലെത്തിയിരുന്നു. അവിടെ വെച്ച്‌ വ്യാഴാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ദില്‍നയെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ കൊയിലി ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ആറളം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് മരണപ്പെട്ട ദില്‍ന. ഭര്‍ത്താവ്: ജില്‍സണ്‍ (ബ്രാഞ്ച് മാനേജര്‍ കേരള ഗ്രാമീണ്‍ ബാങ്ക് മണിക്കടവ് ശാഖ )

Advertisements

സഹോദരങ്ങള്‍: ദിനില്‍ ജോസ് (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ), ദീപു ജോസ് (ബംഗളുരു)സംസ്‌ക്കാരം വെള്ളിയാഴച രാവിലെ 11 മണിക്ക് കീഴ്പ്പള്ളി ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി സെമിത്തേരിയില്‍.

 

Leave a Reply

Your email address will not be published. Required fields are marked *