KOYILANDY DIARY

The Perfect News Portal

വിമാനത്താവളത്തിലെ ഹജ്ജ് ക്യാംപ് മാറ്റുവാനുള്ള നീക്കം അപലപനീയമാണെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി

കോഴിക്കോട്:  വിമാനത്താവളത്തിലെ ഹജ്ജ് ക്യാംപ് മാറ്റുവാനുള്ള നീക്കം അപലപനീയമാണെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. ഏറ്റവും കൂടുതല്‍ ഹജ്ജ് യാത്രക്കാരുളള മലബാര്‍ മേഖലയില്‍നിന്ന്‌ അനാവശ്യമായ ന്യായങ്ങള്‍ പറഞ്ഞ് ഹജ്ജ് ക്യാംപ് മാറ്റാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. അന്യായമായി കരിപ്പൂരിനെ ദ്രോഹിക്കാനുളള നീക്കത്തിനെതിരെ ജാതിമതരാഷ്ട്രീയ ഭേദമന്യേ പൊതുജനങ്ങള്‍ രംഗത്തിറങ്ങല്‍ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹജ്ജ് എമ്ബാര്‍ക്കേഷന്‍ കരിപ്പൂരില്‍ പുനസ്ഥാപിച്ചുകിട്ടാന്‍ മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം സംഘടിപ്പിച്ച കൺവെന്‍ഷനില്‍ സംസാരിക്കുകയായിരുു കൈതപ്രം ദാമോദരന്‍ നമ്പൂതിരി.

കോഴിക്കോട് വിമാനത്താവളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പുനസ്ഥാപിച്ചു കിട്ടാന്‍ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കേരള ഹജ്ജ് കമ്മിറ്റിയെയും പങ്കെടുപ്പിച്ച്‌കൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രത്യേക കവെന്‍ഷന്‍ തീരുമാനിച്ചു. 2018 ല്‍ കരിപ്പൂരില്‍ നിന്ന്‌ ഹജ്ജ് സര്‍വീസ് പുനരാരംഭിക്കുമെന്ന് ഉറപ്പ് പറഞ്ഞ കേന്ദ്ര ഹജ്ജ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി വാക്ക് പാലിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത, വിമാനങ്ങള്‍ ട്രയല്‍ റണ്ണിംഗ് പോലും നടത്താത്ത കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ഹജ്ജ് എംബാര്‍ക്കേഷന്‍ മാറ്റുമെന്ന് പറയുന്നകേന്ദ്ര ഹജ്ജ് മന്ത്രി ചരിത്രപരമായ വിഢിത്തമാണ് വിളമ്ബുന്നതെന്ന് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയാലും രണ്ടുവര്‍ഷത്തിന് ശേഷമെ വിദേശ വിമാന കമ്ബനികള്‍ക്ക് അനുമതി നല്‍കൂ എന്ന കേന്ദ്രഗവമെന്റിന്റെ ഉറപ്പ് നിലനില്‍ക്കെ, മന്ത്രിയുടെ പ്രഖ്യാപനം അപക്വവും നീതിക്കു നിരക്കാത്തതുമാണ്. ഇതിന്റെ പിന്നില്‍ മലബാറിനെ ചവിട്ടിത്താഴ്ത്താനുള്ള ഗൂഢമായ ലക്ഷ്യമുണ്ടെന്നും കണ്‍വെന്‍ഷനില്‍ ആരോപണം ഉയര്‍ന്നു.

Advertisements

കാലിക്കറ്റ് ഹജ്ജ് എംബാര്‍ക്കേഷന്‍ ക്യാംപ് അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ജനപക്ഷം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയതുകൊണ്ട് എം കെ രാഘവന്‍ എംപി പറഞ്ഞു. നെടുമ്ബാശ്ശേരിയിലേക്കും കണ്ണൂരിലേക്കും ക്യാംപ് മാറ്റാനുളള മന്ത്രിയുടെ പ്രഖ്യാപനം മതേതരകേരളത്തോടുളള ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി, മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍, ഡോ. ഹുസൈന്‍ മടവൂര്‍, ഐപ്പ് തോമസ്, കെ.സി അബ്ദുറഹ്മാന്‍, ഡോ.കെ മൊയ്തു, മുസ്തഫ കൊമ്മേരി, സി.ഇ ചാക്കുണ്ണി, മുസ്തഫ പാലാഴി, കാവുങ്ങല്‍ അബ്ദുല്ല, മുത്തുക്കോയ, കെ പി അബ്ദുല്‍റസാഖ്, നുസ്രത്ത് ജഹാന്‍, ഹാഷിം കടാക്കലകം, എസ് പി മുഹമ്മദ്, ടി.പി. എം ഹാഷിര്‍ അലി, മൊയ്തീന്‍ ചെറുവണ്ണൂര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *