KOYILANDY DIARY

The Perfect News Portal

മോഷണം പോയ റിക്കവറി വാൻ കർണ്ണാടകയിൽ നിന്ന് പിടികൂടി

കൊയിലാണ്ടി: വെങ്ങളം ക്രെയിൻ സർവ്വീസിൻ്റെ മോഷണം പോയ റിക്കവറി വാൻ കർണ്ണാടക പോലീസ് പിടികൂടി. വയനാട് കോട്ടത്തറ അടുവാട്ട് വീട്ടിൽ മുഹമ്മദ് ഷാഫി (26) ആണ് മോഷണം നടത്തിയത്. ഇയാളെ റിമാൻ്റ് ചെയ്തു. ഗുണ്ടൽപേട്ട ചാമരാജ് നഗർ പോലീസ് ആണ് പിടികൂടിയത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് വെങ്ങളത്തു നിന്നും വെങ്ങളം ക്രെയിൻ സർവ്വീസിൻ്റെ റിക്കവറി വാൻ മോഷണം പോയത്. കൊയlലാണ്ടി സി.ഐ.എൻ. സുനിൽ കുമാറിൻ്റെ നിർദേശ പ്രകാരം എസ്.ഐ.എം.എൻ. അനൂപിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചാമരാജ് നഗറിൽ എത്തി. കർണ്ണാടക പോലീസിൻ്റെ നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കൊയിലാണ്ടിയിലെക്ക് കൊണ്ടുവരും. റിക്കവറി വാനും കസ്റ്റഡിയിൽ വാങ്ങും.

Leave a Reply

Your email address will not be published. Required fields are marked *