KOYILANDY DIARY

The Perfect News Portal

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് വാർഷിക ജനറൽ ബോഡി യോഗം

കൊയിലാണ്ടി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് വാർഷിക ജനറൽ ബോഡി യോഗം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. തഹസിൽദാർ ഇൻചാർജ്  കെ രവീന്ദ്രൻ്റെ അധ്യക്ഷത വഹിച്ചു. ഓണററി സെക്രട്ടറി ആർ സി ബിജിത്ത് റിപ്പോർട്ടും, ട്രഷറർ കെ കെ ഫാറൂഖ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. റെഡ് ക്രോസ് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ റെഡ്ക്രോസ് സന്ദേശം നൽകി.

കോവിഡ് മുന്നണി പോരാളികളായ റെഡ്ക്രോസ് പ്രവർത്തകർക്ക് ജില്ലാ ഭാരവാഹികളായ ഷാൻ കട്ടിപ്പാറ, ദീപു മൊടക്കല്ലൂർ, രജീവ് കുറുപ്പ് എന്നിവർ ഉപഹാരങ്ങൾ നൽകി. കെ കെ രാജൻ ചെയർമാനും സി. ബാലൻ, ആർ. സി ബിജിത്ത്, കെ. കെ. ഫാറൂഖ്, സി. ബൈജു എന്നിവർ ഭാരവാഹികളായി 21 അംഗ മാനേജിംഗ് കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. റെഡ് ക്രോസ് താലൂക്ക് ചെയർമാൻ കെ. കെ. രാജൻ സ്വാഗതവും, വൈസ് ചെയർമാൻ സി. ബാലൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *