KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂരില്‍ രണ്ട് വീടുകളില്‍ മോഷണം

കൊയിലാണ്ടി: മേപ്പയ്യൂര്‍ നരക്കോട് സെന്ററിന് സമീപം വടക്കേ കൊടക്കാട്ട്താഴ ഭാസ്‌കരന്റെയും ഫിനാര്‍ ബഷീറിന്റെയും വീട്ടില്‍ മോഷണം. ഇരുവീടുകളിലും മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.

ഭാസ്‌കരന്റെ വീട്ടില്‍നിന്ന് 1,14,000 രൂപയും ഒരു പവന്‍ സ്വര്‍ണവുമാണ് കവര്‍ന്നത്. ബഷീറിന്റെ വീട്ടില്‍നിന്ന് പതിനായിരം രൂപയും മൂന്നരപ്പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടു. ഭാസ്‌കരനും കുടുംബവും രാമേശ്വരത്തായിരുന്നു. ബഷീര്‍ വിദേശത്തായതിനാല്‍ ഭാര്യ തറവാടുവീട്ടിലായിരുന്നു.

മേപ്പയ്യൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് ബ്യൂറോയില്‍നിന്ന് കെ. രജ്ജിതിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും പയ്യോളിയില്‍നിന്ന് ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. ഒരു മാസംമുന്‍പ് മഞ്ഞക്കുളം പെട്രോള്‍പമ്ബിന് സമീപവും അടച്ചിട്ട വീട്ടില്‍ മോഷണം നടന്നിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *