KOYILANDY DIARY

The Perfect News Portal

മൂന്നാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പൊലീസുദ്യോഗസ്ഥന്‍ അറസ്സില്‍

തിരുവനന്തപുരം: മൂന്നാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പൊലീസുദ്യോഗസ്ഥന്‍ അറസ്സില്‍. പൊലീസുകാരന്‍റെ മകളായ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. തിരുവനന്തപുരം SAP ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ബാഹുലേയനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

സ്ഥിരമായി വീട്ടില്‍ മിഠായി കൊണ്ടുവരുമായിരുന്ന കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയെ തുടര്‍ന്ന് വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പൊലീസുകാരെ പോലും ഞെട്ടിച്ച പീഡനകഥ പുറത്തു വന്നത്.

പേരൂര്‍ക്കട SAP ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ബാഹുലേയന്‍ ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ മക്കളേ സ്കൂളില്‍ ആക്കുന്ന ബസിലെ സഹായി ആയിരുന്നു. ഈ പരിചയം മുതലെടുത്താണ് സഹപ്രവര്‍ത്തകനായ മറ്റൊരു പൊലീസുകാരന്‍റെ മകളെ ബാഹുലേയന്‍ പീഡിപ്പിച്ചത്.

Advertisements

പൊലീസ് ക്വാര്‍ട്ടേഴ്സിലെ തൊട്ടടുത്ത താമസക്കാരായ പെണ്‍കുട്ടിയെ സ്വന്തം ക്വാര്‍ട്ടേഴ്സിലേേക്ക് വിളിച്ചു വരുത്തിയാണ് ശാരീരികമായി ചൂഷണത്തിന് വിധേയയാക്കിയത്. പെണ്‍കുട്ടി വീട്ടുകാരോട് പരാതിപെട്ടതിനെ തുടര്‍ന്ന് SAP കമാന്‍റന്‍റ് ഇയാളെ സസ്പെന്‍റ് ചെയ്തത്.

പെണ്‍കുട്ടിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം പേരൂര്‍ക്കട പൊലീസ് FIR രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *