KOYILANDY DIARY

The Perfect News Portal

മുസ്ലിം യൂത്ത്‌ ലീഗ്‌ മണ്ഡലം സമ്മേളനം ഒക്ടോബർ 25, 26, 27 തീയ്യതികളിൽ

കൊയിലാണ്ടി: “നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക ” എന്ന പ്രമേയത്തിൽ ഒക്ടോബർ 25, 26, 27 തീയ്യതികളിൽ കൊയിലാണ്ടിയിൽ വെച്ച്‌ നടക്കുന്ന മുസ്ലിം യൂത്ത്‌ ലീഗ്‌ മണ്ഡലം സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. പതാകദിനമായ ഇന്ന് ശാഖകളിലും പ്രധാന ടൗണുകളിലും കൊടിതോരണങ്ങൾ കൊണ്ട്‌ അലങ്കരിക്കും. വ്യാഴാഴ്ച പതാകജാഥ കോട്ടക്കൽ നിന്നും കൊടിമര ജാഥ കണ്ണങ്കടവ്‌ നിന്നും ആരംഭിക്കും.
ബി പോക്കർസാഹിബിന്റെ ഖബറിടത്തിലും, പി വി മുഹമ്മദ്‌ സാഹിബിന്റെ ഖബറിടത്തിലും പ്രാർത്ഥനകൾക്ക്‌ ശേഷം ഇരു ജാഥകളും സമ്മേളന നഗരിയിൽ സമാപിക്കും. 26 ന്‌ വൈകിട്ട് 4 മണിക്ക്‌ കെ ഇബ്രാഹിം മാസ്റ്റർ പതാക ഉയർത്തും. 6:30ന്‌ നടക്കുന്ന പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ 
പി. കെ. കെ. ബാവ സാഹിബ്‌ ഉദ്ഘാടനം ചെയ്യും. യൂത്ത്‌ ലീഗ്‌ സംസ്ഥാന സീനിയർ വൈസ്‌ പ്രസിഡണ്ട്‌  നജീബ്‌ കാന്തപുരം മുഖ്യ പ്രഭാഷണം നടത്തും. ഡോ: ബഷീർ അഹമ്മദ്‌ ഖാൻ സാഹിബുമായി യൂത്ത്‌ സ്റ്റപ്‌ പൊളിറ്റിക്കൽ സ്കൂൾ വിദ്യാർത്ഥികൾ സംവദിക്കും. 26 ശനിയാഴ്ച വൈകിട്ട് 3:30ന്‌ വൈറ്റ്‌ ഗാർഡ്‌ പരേഡും യുവജനറാലിയും മീത്തലെകണ്ടിയിൽ നിന്ന് ആരംഭിക്കും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുസ്ലിം ലീഗ്‌ ദേശീയ ഓർഗ്ഗനൈസിംഗ്‌ സെക്രട്ടറി ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി. ഉദ്ഘാടനം ചെയ്യും.യൂത്ത്‌ ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്‌ പ്രമേയ പ്രഭാഷണം നടത്തും.ഡോ:ബഷീർ അഹമ്മദ്‌ ഖാൻ(ഡൽഹി) മുഖ്യ അതിഥിയാവും. പ്രതിപക്ഷ ഉപനേതാവ്‌ ഡോ: എം കെ മുനീർ എം. എൽ. എ. മുഖ്യപ്രഭാഷണം നിർവ്വഹിക്കും. 
ടി ടി ഇസ്മയിൽ, ഷിബു മീരാൻ,  ടി. പി. അഷ്‌റഫലി, സാജിദ്‌ നടുവണ്ണൂർ, കെ. കെ. നവാസ്‌,  വി. പി ഇബ്രാഹിം കുട്ടി, സമദ്‌ പൂക്കാട്‌, റഷീദ്‌ വെങ്ങളം തുടങ്ങിയവർ സംബധിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ സയ്യിദ്‌ ഹുസൈൻ ബാഫഖി തങ്ങൾ, വർക്കിംഗ്‌ ചെയർമാൻ ഒ കെ ഫൈസൽ ജനറൽ കൺവീനർ സമദ്‌ നടേരി, ട്രഷറർ എസ് എം അബ്ദുൾബാസിത്ത്‌ തുടങ്ങിയവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *