KOYILANDY DIARY

The Perfect News Portal

ബൈക്ക് മോഷണ കേസിലെ പ്രതി പിടിയിൽ

കൊയിലാണ്ടി: അർദ്ധരാത്രി കൊയിലാണ്ടി ടൗണിൽ പോലീസിനെ കണ്ട് തന്റെ ബൈക്ക് ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു. പക്ഷേ മണിക്കൂറുകൾക്കകം കൊയിലാണ്ടി പോലീസ് യുവാവിനെ പിടികൂടി.
എ.എസ്.ഐ സേതുമാധവന്റെ സമർത്ഥമായ നീക്കത്തിനൊടുവിൽ ആണ് യുവാവിനെ പിടി കൂടിയത്.
എസ്.ഐ റഹൂഫിന്റെയും സംഘത്തിന്റെയും ചോദ്യം ചെയ്യലിൽ ഉപേക്ഷിച്ച് ഓടിയ ബൈക്ക് 3 ആഴ്ച മുമ്പ് പയ്യോളി ടൗണിൽ നിന്നും മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. പയ്യോളി നിടിയ ചാലിൽ വിഷ്ണു (28) വിനെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു. ഇയാൾ പയ്യോളിയിൽ മുമ്പ് മോഷണക്കേസിൽ തടവ് ശിക്ഷ അനുഭവിച്ചയാളാണ്.

Leave a Reply

Your email address will not be published. Required fields are marked *