KOYILANDY DIARY

The Perfect News Portal

മുല്ലപ്പള്ളിയുടെ പ്രസ്താവന അപക്വമതിയുടേതെന്ന് ജനതാദൾ (എസ്)

കൊയിലാണ്ടി: മുല്ലപ്പള്ളിയുടെ പ്രസ്താവന അപക്വമതിയുടേതെന്ന് ജനതാദൾ (എസ്) കൊയിലാണ്ടി മണ്ഡലം കമ്മിറ്റി. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെക്കുറിച്ച് കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസ്താവന  തികഞ്ഞ അവജ്ഞയോടെ കേരളീയ സമൂഹം തള്ളിക്കളയും. നിപ്പ എന്ന മഹാമാരി വന്നപ്പോളും, അതുപോലെ കൊറൊണ പ്രതിരോധം തീർക്കുന്നത്തിലും കേരളത്തിലെ ആരോഗ്യ വകുപ്പ്  ദേശീയ അന്തർ ദേശീയ തലത്തിൽ തന്നെ ആദരവ് നേടിയതാണെന്നിരിക്കെ മുതിർന്ന രാഷ്ട്രീയ നേതാവ് എന്ന നിലയിലും കെ പി സി സി അധ്യക്ഷൻ എന്ന നിലയിലും മുല്ലപ്പള്ളിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ പാർട്ടിക്കാർ തന്നെ പുച്ഛത്തോടെയാണ് നോക്കിക്കണ്ടത്. യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ സുരേഷ് മേലെപ്പുറത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ പി.കെ. കബീർ സലാല, സി. കെ. സുധീർ കുമാർ, കെ. ഷാജി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *