KOYILANDY DIARY

The Perfect News Portal

കരിപ്പൂരിൽ യാത്രക്കാരനിൽ നിന്നും 30 ലക്ഷത്തിൻ്റെ സ്വര്‍ണം പിടിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നും 30 ലക്ഷം വിലവരുന്ന  സ്വര്‍ണം പിടിച്ചു. റാസല്‍ കൈമയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി ജിതില്‍ ആണ് പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം അടിവസ്ത്രത്തിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്.

സ്പൈസ്ജറ്റ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. കഴിഞ്ഞ ദിവസം ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയ എട്ടുപേരില്‍ നിന്ന് സ്വര്‍ണം പിടിച്ചിരുന്നു. കോവിഡ് മൂലം ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനാണ് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *