KOYILANDY DIARY.COM

The Perfect News Portal

മുരളീധരന് ലഭിച്ച മന്ത്രിസ്ഥാനം കേരളത്തിന് മോദി നല്‍കിയ ഔദാര്യമാണ്: ഗോപാലകൃഷ്ണന്‍

മലയാളികള്‍ മൂന്ന് നേരം മതേതരത്വം തിന്ന് വയറ് നിറയ്ക്കട്ടെ, വികസനമല്ലല്ലോ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടതെന്ന് ബിജെപി വക്താവ്‌ അഡ്വക്കേറ്റ് ബി ​ഗോപാലകൃഷ്ണന്‍. കേരളത്തിന് മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ എന്ത് അര്‍ഹതയാണ് ഉള്ളത്? മുരളീധരന് ലഭിച്ച മന്ത്രിസ്ഥാനം കേരളത്തിന് മോദി നല്‍കിയ ഔദാര്യമാണെന്നും ഗോപാലകൃഷ്ണന്‍.

കേരളത്തില്‍ ബിജെപി സീറ്റ് നേടാതിരുന്നത് മാധ്യമങ്ങളുടെയും ഇടത് വലതു നേതാക്കളുടെയും ദുഷ്പ്രചാരണം കാരണമാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ​ഗോപാലകൃഷ്ണന്‍റെ പ്രതികരണം.

തിരുവനന്തപുരത്ത് ക്രോസ് വോട്ടിങ് നടന്നില്ലായിരുന്നുവെങ്കില്‍ കുമ്മനം ജയിച്ചേനെയെന്നും വത്തിക്കാന്റെ സ്വാധീനം ഉപയോ​ഗിച്ചാണ് ക്രിസ്ത്യാനികളെ വോട്ട് ചെയ്യുന്നതില്‍ നിന്നും തടഞ്ഞതെന്നും മോദിയില്‍ നിന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോടികള്‍ നേടിയ സഭകളാണ് തെര‍ഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്ക് എതിരെ തിരിഞ്ഞതെന്നും ​ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!