KOYILANDY DIARY

The Perfect News Portal

മുത്താമ്പിയിലെ കോൺഗ്രസ്സ് അക്രമത്തിൽ സിപിഐ(എം) പ്രതിഷേധിച്ചു

കൊയിലാണ്ടി: മുത്താമ്പിയിലെ കോൺഗ്രസ്സ് അക്രമത്തിൽ സിപിഐ(എം) പ്രതിഷേധിച്ചു. ഇന്നലെയായിരുന്നു സിപിഐഎം നേതാക്കളായ ആർ.കെ. അനിൽകുമാർ, ആർ. കെ. കുമാരൻ, കെ. രമേശൻ എന്നിവരെ കോൺഗ്രസ്സ് പ്രകടനത്തിനിടെ കൈയ്യേറ്റ ശ്രമം നടത്തിയത്. കഴിഞ്ഞ ദിവസം കോൺഗ്രസ്സിന്റെ കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് മുത്താമ്പിയിൽ കോൺഗ്രസ്സ് ഹർത്താൽ നടത്തിയിരുന്നു. അതിനിടെ നടന്ന അക്രമത്തിനിടെയാണ് സിപിഐ(എം) നേതാക്കളെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

ഇതിൽ പ്രതിഷേധിച്ചാമ് ഇന്ന് വൈകീട്ട് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രകടനം എളയടത്ത് മുക്കിൽ നിന്ന് ആരംഭിച്ച് മുത്താമ്പിയിൽ സമാപിച്ചു തുടർന്ന് നടന്ന പ്രതിഷേധ യോഗം മുൻ എം.എൽ.എ.യും സിപിഐഎം നേതാവുമായ പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സതീശൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. ഏരിയാ സെക്രട്ടരി ടി.കെ ചന്ദ്രൻ മാസ്റ്റർ ബിപി ബബീഷ്, ആർ.കെ. അനിൽ കുമാർ, പി.വി. മാധവൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *