KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ സിപിഐ(എം) പ്രതിഷേധ പ്രകടനവും പൊതുയോഗവും

കൊയിലാണ്ടി: മുഖ്യമന്ത്രിക്കെതിരെയും, LDF സർക്കാരിനെതിരെയും ബിജെപിയും, കോൺഗ്രസ്സും നടത്തുന്ന കളള പ്രചാരണത്തിനെതിരെയും സിപിഐ (എം) കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് വെച്ച് നടന്ന പൊതുയോഗo സിപിഐ(എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി. കെ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥൻ അദ്ധ്യക്ഷതവഹിച്ചു. പയ്യോളി ഏരിയാ കമ്മറ്റി അംഗം സുരേഷ് ചങ്ങാടത്ത് മുഖ്യപ്രഭാഷണം നടത്തി, അഡ്വ: കെ. സത്യൻ, യു.കെ.ചന്ദ്രൻ, സുധ കെ.പി എന്നിവർ നേതൃത്വം നൽകി. പി ചന്ദ്രശേഖരൻ സ്വാഗതവും, ടി.വി. ദാമോദരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *