KOYILANDY DIARY

The Perfect News Portal

ജനയുഗം – എ.കെ.എസ്.ടി.യു. അറിവുത്സവം 14ന് കൊയിലാണ്ടിയിൽ

കൊയിലാണ്ടി: എ.കെ.എസ്.ടി.യു ജനയുഗം സഹപാഠി അറിവുത്സവം നാലാം സീസണ്‍ ജില്ല മത്സരം നവംബർ 14 ന് കൊയിലാണ്ടിയിൽ നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗം  ജനയുഗം കോഴിക്കോട്  യൂനിറ്റ് മാനേജറും എ. കെ. എസ്. ടി. യു മുന്‍ സംസ്ഥാന നേതാവുമായ കെ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍  ഇ. കെ. അജിത് അധ്യക്ഷത വഹിച്ചു. എ. കെ. എസ്. ടി യു ജില്ല സെക്രട്ടറി സി. ബിജു, ജില്ല പ്രസിഡന്റ് കെ. പ്രദീപന്‍, കെ. ശശിധരൻ, കെ. എസ്. രമേഷ് ചന്ദ്ര, പി. കെ. ബാലകൃഷ്ണന്‍, സുനില്‍ മൊകേരി, ബാബു ആനവാതില്‍ എന്നിവർ സംസാരിച്ചു. എന്‍.വി.എം. സത്യന്‍ സ്വാഗതം പറഞ്ഞു. 

ഭാരവാഹികൾ: ഇ.കെ. അജിത് (ചെയർമാൻ) അഡ്വ. സുനില്‍ മോഹന്‍, എന്‍. ശ്രീധരന്‍, പി. കെ. വിശ്വനാഥന്‍, കെ. ചിന്നന്‍, ചൈത്ര വിജയന്‍, കെ. ടി. കല്ലാണി (വൈസ്ചെയർമാൻ). എന്‍. വി. എം. സത്യന്‍ (കൺവീനർ). കെ.ടി. ദീപ, ബാബു ആനവാതില്‍, കെ.എസ് രമേശ് ചന്ദ്ര, പി. കെ. ബാലകൃഷ്ണന്‍, സുനില്‍ മൊകേരി, ബി. ദര്‍ശിത്ത്, സുമേഷ് ഡി ഭഗത്ത് (ജോ. കൺവീനർമാർ) സബ് കമ്മിറ്റികൾ: പ്രോഗ്രാം ചെയര്‍മാന്‍ ശശിധരന്‍, കണ്‍വീനര്‍ പി. കെ. ബാലകൃഷ്ണന്‍, ട്രോഫി ആൻഡ് സര്‍ട്ടിഫിക്കറ്റ്: ചെയര്‍മാന്‍ പി. കെ. സുധാകരന്‍, കണ്‍വീനര്‍ സുനില്‍ മൊകേരി, റിസപ്ഷന്‍ ആൻഡ് രജിസ്ട്രേഷന്‍: ചെയര്‍മാന്‍ ബാബു പഞ്ഞാട്ട്, കണ്‍വീനര്‍ സി.ആർ. മിനി.

Leave a Reply

Your email address will not be published. Required fields are marked *