KOYILANDY DIARY

The Perfect News Portal

മുചുകുന്ന് യു. പി. സ്കൂൾ വിദ്യാർത്ഥികളുടെ നെൽകൃഷി വിളവെടുപ്പ്

കൊയിലാണ്ടി: മുചുകുന്ന് യു. പി. സ്കൂൾ വിദ്യാർത്ഥികളുടെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി. കൊയിലോത്തുംപടി വയലിലാണ് കുട്ടികൾ കൃഷിയിറക്കിയത്. 90-ദിവസം കൊണ്ട് പാകമാകുന്ന വൈശാഖ് നെല്ലിനമാണ് കൃഷി ചെയ്തത്.  നല്ലവിളവാണ് ലഭിച്ചത്. ഞാറ് നടൽ, കളപറിക്കൽ എന്നിവയിലെല്ലാം കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തതായി അധ്യാപകർ പറഞ്ഞു. സ്കൂൾ കാർഷിക ക്ലബ്ബാണ് കൃഷി നടത്തിയത്‌.
ബുധനാഴ്ച നടന്ന കൊയ്തുത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി  അധ്യക്ഷൻ സി.കെ. ശ്രീകുമാർ, വാർഡ് മെമ്പർ വി. പി. ഭാസ്കരൻ, കൃഷി ഓഫീസർ കെ. വി. നൗഷാദ്, പ്രധാനാധ്യാപിക വി. സബിത, ആർ. നാരായണൻ, സി. കെ. പത്മനാഭൻ, എ. മനോജ്, എം. ഫഹദ്, ക്ലബ്കൺവീനർ ആയിഷ നാജിയ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *