KOYILANDY DIARY

The Perfect News Portal

മുക്കത്ത് അനധികൃതമായി കടത്തിയ ഒരു ടണ്‍ സ്ഫോടക വസ്തുക്കള്‍ പൊലീസ് പിടികൂടി

മുക്കം: മുക്കത്ത് അനധികൃതമായി കടത്തിയ ഒരു ടണ്‍ സ്ഫോടക വസ്തുക്കള്‍ പൊലീസ് പിടികൂടി. തമിഴ്നാട്ടില്‍ നിന്ന് വയനാട്ടിലേക്ക് അനധികൃത ലോറി മാര്‍ഗ്ഗം കടത്തുകയായിരുന്ന സോഡിയം നൈട്രേറ്റ് മിക്ച്ച​ര്‍ അടങ്ങിയ സ്ഫോടകവസ്തുക്കളാണ് പിടികൂടിയത്​. മുക്കം എസ് ഐ.കെ.പി.അഭിലാഷി​​െന്‍റ നേതൃത്യത്തിലുള്ള പൊലീസ് സംഘമാണ്​ സ്​ഫോടകവസ്​തുക്കള്‍ കടത്തിയ ലോറി എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം ഓട തെരുവില്‍ നിന്ന് പിടികൂടിയത്.

രഹസ്യവിവര o ലഭിച്ചതിനെ തുടര്‍ന്നാണ് ലോറി പരിശോധിച്ചപ്പോഴാണ് പെട്ടികളിലാക്കി ടാര്‍ പായ കൊണ്ട് മൂടിയ നിലയില്‍ സ്​ഫോടക വസ്​തുക്കള്‍ കണ്ടത്. ലോറി ഡ്രൈവര്‍ തമിഴ്നാട് സേലംസ്വദേശി മാതേഷു (41) പൊലീസ് അറസ്​റ്റു ചെയ്​ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടി.എന്‍ 56 A 8565 ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എസ്.ഐയോടൊപ്പം സീനിയര്‍ പൊലീസ് സലിം, ജമോദ്, എ.എസ്.ഐ രാജീവ് ബാബു, നിബില്‍ ജോസഫ്, ഹരിദാസന്‍, ഷഫീഖ്, എ.എസ്.ഐ ബേബി, സജീവന്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *