KOYILANDY DIARY

The Perfect News Portal

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം: ഷുഹൈബിന്റെ കൊലപാതകത്തില്‍ നിയമനടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് പടിക്കലെത്തി പ്രതിഷേധിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലീന, ബിജു ആന്റണി, സജിത് എന്നിവരാണ് സെക്രട്ടേറിയേറ്റിന് ഉള്ളില്‍ കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള നോര്‍ത്ത് ബ്ലോക്കിന്റെ മുന്നില്‍ എത്തിയ ഇവര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങളും വിളിച്ചുകൊണ്ട് ഗേറ്റിനുള്ളിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുകയായിരുന്നു.

Advertisements

കൂടുതല്‍ പോലീസും വനിതാ പോലീസും എത്തിയ ശേഷമാണ് ഇവരെ ഇവിടെ നിന്നും അറസ്റ്റ് ചെയ്ത് നീക്കിയത്. രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു.

പ്രകടനത്തിനു ശേഷം പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ അല്‍പസമയത്തിനു ശേഷമാണ് വീണ്ടും സെക്രട്ടേറിയേറ്റിനുള്ളില്‍ പ്രവേശിച്ചത്. മൂന്നുപേര്‍ മാത്രം എത്തിയതുകൊണ്ട് പോലീസും ഇവരെ ശ്രദ്ധിച്ചിരുന്നില്ല. നോര്‍ത്ത് ബ്ലോക്കിന് മുന്നില്‍ എത്തിയ ശേഷമാണ് ഇവര്‍ കൈയ്യില്‍ ഒളിപ്പിച്ചിരുന്ന കൊടികള്‍ എടുക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *