KOYILANDY DIARY

The Perfect News Portal

മിഷേല്‍ ഷാജിയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ഗോശ്രീപാലത്തിന് സമീപം കണ്ടിരുന്നതായി മൊഴി

കൊച്ചി : മരണപ്പെട്ട മിഷേല്‍ ഷാജിയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ഗോശ്രീപാലത്തിന് സമീപം കണ്ടിരുന്നതായി മൊഴി. പിറവം സ്വദേശി അമലാണ് ഇത്തരത്തില്‍ ഒരു മൊഴി നല്‍കിയിരിക്കുന്നത്.

വല്ലാര്‍പാടം പള്ളിയില്‍ നിന്നും ബോള്‍ഗാട്ടിയിലേയ്ക്കുള്ള വഴിയിലാണ് പെണ്‍കുട്ടിയെ കണ്ടത്. ഈ സമയം താന്‍ ബൈക്കില്‍ വരികയായിരുന്നു. ഇതിന് രണ്ടു ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടി കായലില്‍ മുങ്ങി മരിച്ചതായുള്ള പത്രവാര്‍ത്ത കണ്ടത്. എന്നാല്‍, കണ്ടത് മിഷേലിനെ തന്നെയാണോ എന്ന് ഉറപ്പില്ലെന്നും സംഭവത്തില്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നും അമല്‍ പറഞ്ഞു.

ഇതിനിടെ, മിഷേലിന്‍റെ മരണം ആത്മഹത്യയാണെന്ന വാദം നിഷേധിച്ച ബന്ധുക്കളും നാട്ടുകാരും മരണത്തിലെ ദുരൂഹത നീക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *