KOYILANDY DIARY

The Perfect News Portal

എം.എം ഹസ്സനെ കെ.പി.സി.സി താത്കാലിക ചുമതല നല്‍കണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പ് രംഗത്ത്

തിരുവനന്തപുരം : വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ എം.എം ഹസ്സന് താത്കാലിക ചുമതല നല്‍കണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പ് രംഗത്ത്. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന എ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

നിലവിലെ കെ.പി.സി.സി വൈസ് പ്രസിഡന്‍റുമാരില്‍ മുതിര്‍ന്ന അംഗമാണ് ഹസ്സന്‍. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കെ. സുധാകരനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 എന്നാല്‍, വി.എം സുധീരന്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ താത്കാലിക പ്രസിഡന്‍റ് വേണോ മുഴുവന്‍ സമയ പ്രസിഡന്‍റ് വേണോ എന്ന കാര്യത്തില്‍ ഹൈക്കമാന്‍റാകും തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *