KOYILANDY DIARY

The Perfect News Portal

മിനിലോറികള്‍ കൂട്ടിയിടി​ച്ച്‌ ​ ​ഡ്രൈ​വര്‍ക്ക് പരിക്കേറ്റു

ഫറോക്ക്: മോഡേണ്‍ ബസാ​റില്‍ മിനിലോറികള്‍ കൂട്ടിയിടി​ച്ച്‌ ​ ​ഡ്രൈ​വര്‍ക്ക് പരിക്കേറ്റു. അങ്കമാലി കുന്നുക്കര സ്വദേശി കവറപ്പിള്ളം ശശി (53) നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് 12.40 ഓടെ കോര്‍പ്പറേഷന്‍ ചെറുവണ്ണൂര്‍ നല്ലളം മേഖല കാ​ര്യാ​ലയത്തിനു മുന്നിലാണ് അപകടം.

വീട്ടുപകരണങ്ങളുമായി ആലുവയില്‍ നിന്നും കോഴിക്കോട് റിലയന്‍സ് കമ്പനിയിലേക്ക് വരികയായിരുന്ന മിനി ലോറിയും കോഴിക്കോട് നിന്നും കുടിവെള്ളവുമായി രാമനാട്ടുകരയിലേക്കു പോവുകയായിരുന്ന മിനിലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *