KOYILANDY DIARY

The Perfect News Portal

കാണാതായ ബൈക്ക് താമരശ്ശേരി ചുരത്തിലെ കൊക്കയില്‍ തള്ളിയ നിലയില്‍

താമരശ്ശേരി: അരീക്കാട്ടുനിന്ന് കാണാതായ ബൈക്ക് താമരശ്ശേരി ചുരത്തിലെ കൊക്കയില്‍ തള്ളിയനിലയില്‍ കണ്ടെത്തി. ചുരം ആറ്, ഏഴ് വളവുകള്‍ക്കിടയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ബൈക്ക് കണ്ടെത്തിയത്. കെ.എല്‍. 11 കെ. 9585 നമ്ബര്‍ ബൈക്കാണ് റോഡില്‍നിന്ന് താഴേക്ക് തള്ളിയിട്ടനിലയില്‍ കണ്ടത്.

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് ഞായറാഴ്ച രാത്രിമുതല്‍ കാണുന്നില്ലെന്ന് അരീക്കാട് ഒതയമംഗലംപറമ്ബ് കെ.പി. മൊയ്തീന്‍കോയ തിങ്കളാഴ്ച നല്ലളം പോലീസില്‍ പരാതിനല്‍കിയിരുന്നു. ഇതില്‍ പോലീസ് കേസെടുത്തിരുന്നില്ല.

ചുരംവഴിവന്ന യാത്രക്കാരിലൊരാള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് താമരശ്ശേരി പോലീസും ചുരംസംരക്ഷണസമിതി പ്രവര്‍ത്തകരുമെത്തി ബൈക്ക് കൊക്കയില്‍നിന്ന് റോഡില്‍ കയറ്റി അടിവാരം പോലീസ് എയ്ഡ് പോസ്റ്റിലെത്തിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *