KOYILANDY DIARY

The Perfect News Portal

മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കുറ്റ്യാടി: നിര്‍ദ്ദിഷs മലയോര ഹൈവേ പരിസരങ്ങളിലെ നൂറുകണക്കിന്ന് താമസക്കാരുടെ പൂര്‍ണ അറിവോ സമ്മതമോ ഇല്ലാതെ അധികാരികള്‍ നടത്തുന്ന നടപടികള്‍ക്കെതിരെ വീടും പരിസരവും നടത്തുന്നവര്‍ മരുതോങ്കര പഞ്ചായത്ത് ഓഫീസിന്ന് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.കാവിലുംപാറ, മരുതോങ്കര, കായക്കൊടി, പഞ്ചായത്തുകളിലായി ഇരുന്നുറ്റി അന്‍പതോളം വീടുകളെയാണ് മലയോര ഹൈവേ ബാധിക്കുന്നത്.

മുഖ്യധാരാ രാഷ്ട്രിയ പാര്‍ട്ടികള്‍ ബാധിക്കപെട്ടവര്‍ക്കൊപ്പം നില്‍ക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. ടി.എ, കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.പി.സി. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മുകുന്ദന്‍ മരുതോങ്കര സ്വാഗതം പറഞ്ഞു. വിനോദന്‍ കോതോട്, ഒ.പി.ദിനേശന്‍, പെരുവന്തറ ശശി, പി.സി.ശശി, ടി കെ രാധാകൃഷ്ണന്‍ ,എം.രാജയ്യന്‍, വിനു അഡ്വ: രഞ്ജിത്ത് കുമാര്‍, പൂളക്ക ഹമീദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *