KOYILANDY DIARY

The Perfect News Portal

മാനാഞ്ചിറ മൈതാനത്ത് തണല്‍മരം കടപുഴകി വീണ് വിശ്രമമണ്ഡപം തകര്‍ന്നു

കോഴിക്കോട്: മാനാഞ്ചിറ മൈതാനത്ത് തണല്‍മരം കടപുഴകി വീണ് വിശ്രമമണ്ഡപം തകര്‍ന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. എല്‍.ഐ.സി. ഓഫീസിന്  എതിര്‍വശത്തുനിന്ന മരമാണ് കടപുഴകി വീണത്. വിശ്രമമണ്ഡപത്തിന്റെ മേല്‍ക്കൂരയും ചെങ്കല്‍തൂണും പൂര്‍ണമായും തകര്‍ന്നു.

മണ്ഡപത്തിലെ നിലത്ത് പാകിയ ഗ്രാനൈറ്റിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. സമീപത്തുണ്ടായിരുന്ന ഒരു പോസ്റ്റും മരത്തിനടിയില്‍പെട്ടു.   ബീച്ച് ഫയര്‍ സ്റ്റേഷനിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ പി.ഐ. ഷംസുദ്ദീന്‍, ലീഡിങ് ഫയര്‍മാന്‍ അബ്ദുള്‍ ഷുക്കൂര്‍, ടി.വി. പൗലോസ് എന്നിവരുള്‍പ്പെട്ട സംഘമെത്തിയാണ് രാത്രി ഏഴേകാലോടെ മരം പൂര്‍ണമായി മുറിച്ചുമാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *