KOYILANDY DIARY

The Perfect News Portal

മഹാരാഷ്ട്ര മുന്‍ ഗവര്‍ണർ കെ.ശങ്കരനാരായണന്‍ കുഴഞ്ഞു വീണു

പാലക്കാട്: കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ ഗവര്‍ണറുമായ കെ.ശങ്കരനാരായണന്‍ കുഴഞ്ഞു വീണു. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മണ്ണാര്‍ക്കാട്ട് അധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങവെയാണ് സംഭവം. ഉദ്ഘാടനത്തിന് ശേഷം കാറിലേക്ക് കയറാന്‍ നടന്നുപോകുകയായിരുന്നു അദ്ദേഹം. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *