KOYILANDY DIARY

The Perfect News Portal

ഇ അഹമ്മദിന്‍റെ മരണ വിവരം മറച്ചുവച്ചതില്‍ പ്രതിഷേധിച്ച് ലോക്‌സഭയിലും പുറത്തും പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി:  മുതിര്‍ന്ന മുസ്‍ലിംലീഗ് നേതാവും മുന്‍കേന്ദ്രമന്ത്രിയും എംപിയുമായിരുന്ന ഇ അഹമ്മദിന്‍റെ മരണ വിവരം മറച്ചുവച്ചതില്‍ പ്രതിഷേധിച്ച് ലോക്‌സഭയിലും പുറത്തും പ്രതിപക്ഷ പ്രതിഷേധം. ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിനു നോട്ടിസ് നല്‍കിയിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വായ്‌മൂടികെട്ടി പ്രതിഷേധിവും സംഘടിപ്പിച്ചു. കോണ്‍‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു. സംഭവത്തെക്കുറിച്ച് പാര്‍ലമെന്‍റെറി സമിതി അന്വേഷിക്കണമെന്നും പ്രധാനമന്ത്രി വിഷയത്തില്‍ പ്രസ്താവന നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ‌

 

Leave a Reply

Your email address will not be published. Required fields are marked *