KOYILANDY DIARY.COM

The Perfect News Portal

ലെസ്ബിയന്‍ ബന്ധത്തിനു നിര്‍ബന്ധിച്ചു പീഡിപ്പിച്ചതിനെ തുടര്‍ന്നു വിദ്യാര്‍ഥിനി ജീവനൊടുക്കി

ഡല്‍ഹി: ലെസ്ബിയന്‍ ബന്ധത്തിനു നിര്‍ബന്ധിച്ചു പീഡിപ്പിച്ചതിനെ തുടര്‍ന്നു പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ഥിനി ജീവനൊടുക്കി. ഹരിയാനയിലെ കര്‍ണാലിലെ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ഥിനിയാണു ജീവനൊടുക്കിയത്.

വെള്ളിയാഴ്ച ക്യാമ്പസ്സിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു 16 വയസ്സുകാരിയെ കണ്ടെത്തിയത്. അതേ സ്ഥാപനത്തില്‍ ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ സഹോദരിയോടൊപ്പമായിരുന്നു പെണ്‍കുട്ടി ഹോസ്റ്റല്‍ മുറി പങ്കിട്ടിരുന്നത്. ഇരുവരും പാനിപ്പറ്റിലെ ഒരു ഗ്രാമത്തില്‍ നിന്നുമുള്ള കുട്ടികളാണ്.

അതേ സ്ഥാപനത്തില്‍ പഠിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ ലെസ്ബിയന്‍ ബന്ധത്തിനു നിര്‍ബന്ധിച്ചിരുന്നതായി സഹോദരിയുടെ മൊഴി അടിസ്ഥാനമാക്കി ബല്ലാ പൊലീസ് പോസ്റ്റിലെ എ എസ് ഐ ലഖ്ബീര്‍ സിംങ് പറഞ്ഞു.

എന്നാല്‍ അത്തരം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നു സ്കൂള്‍ അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സ്കൂള്‍ അധികൃതര്‍ക്കു പരാതി കൊടുത്തിരുന്നതായി മൊഴി കൊടുത്തു. പരാതി കൊടുത്തതിനു ശേഷമാണു പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ സഹോദരിയുടെ മുറിയിലേയ്ക്കു മാറ്റിയതെന്നും അവര്‍ പറയുന്നു. ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതിന്റെ പേരില്‍ ആ പെണ്‍കുട്ടികള്‍ക്കെതിരെ ഐ പിസി സെക്ഷന്‍ 306 പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!