KOYILANDY DIARY

The Perfect News Portal

മഹാരാഷ്ട്രയിലെ ബിജെപി നേതാവും സഹകരണമന്ത്രിയുമായ സുഭാഷ് ദേശ്മുഖിന്റെ കാറില്‍ നിന്ന് 91.5ലക്ഷം രൂപ പിടികൂടി

ന്യൂഡല്‍ഹി > കേന്ദ്രസര്‍ക്കാര്‍ 500,1000 നോട്ടുകള്‍ പിന്‍വലിച്ച്‌ ഒരാഴ്ച പിന്നിടവെ മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവും സഹകരണമന്ത്രിയുമായ സുഭാഷ് ദേശ്മുഖിന്റെ കാറില്‍ നിന്ന് 91.5ലക്ഷം രൂപ പൊലീസ് പിടികൂടി. ഫ്ളൈയിംഗ് സ്വകാഡാണ് പണം പിടികൂടിയത്. മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കള്ളപ്പണം കണ്ടെത്താനുള്ള പൊലീസിന്റെ പരിശോധനയിലാണ് പണം പിടികൂടിയത്.

മന്ത്രിയുടെ ഉടമസ്ഥതയില്‍ സോളാപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക്മംഗല്‍ ഗ്രൂപ്പിന്റെ വാഹനത്തില്‍ നിന്നാണ് പണം കണ്ടെത്തിയത്. പണം പിടികൂടിയപ്പോള്‍ ഒരു ജീവനക്കാരനും വണ്ടിയില്‍ ഉണ്ടായിരുന്നു. പണം പിടികൂടിയതായി ഓസ്നാബാദ് ജില്ല കളകടര്‍ പ്രശാന്ത് നരന്‍വേര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *