KOYILANDY DIARY

The Perfect News Portal

മലപ്പുറത്ത്‌ പത്താംക്ലാസ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ചു

മലപ്പുറം: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍നിന്ന് പിതാവ് വിലക്കിയതോടെ മലപ്പുറത്ത്‌
പത്താംക്ലാസ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. സിബി ഹയര്‍സെക്കന്ററി സ്കൂളില്‍ പത്താം ക്ലാസ്സ് വിദ്യര്‍ഥിനിയായ വിപി അര്‍ച്ചന(16) ആത്മഹത്യ ചെയ്തത്. പരീക്ഷയായതുകൊണ്ട് മൊബൈല്‍ ഉപയോഗിക്കരുതെന്ന പിതാവിന്റെ വിലക്കാണ് ആത്മഹത്യക്ക് കാരണമെന്നു പോലീസും പറയുന്നു.

ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. വീടിനകത്തെ റൂമില്‍ അടച്ചിട്ടായിരുന്നു തൂങ്ങിമരിച്ചത്. വാതില്‍മുട്ടിയിട്ടും തുറക്കപ്പെടാത്തതോടെ വീട്ടുകാര്‍ വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു. തുടര്‍ന്നാണ് ആത്മഹത്യചെയ്തതായി കണ്ടെത്തിയത്. വീട്ടുകാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പോലീസ് മൊഴിയെടുത്തു. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനയച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *