KOYILANDY DIARY

The Perfect News Portal

മരുതൂരിൽ ഓൺലൈൻ പഠന കേന്ദ്രം ആരംഭിച്ചു

കൊയിലാണ്ടി. നഗരസഭ മരുതൂരിൽ 24ാം ഡിവിഷൻ അംഗൻവാടിയിൽ ഓൺലൈൻ പഠന കേന്ദ്രം ആരംഭിച്ചു. നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ പഠന കേന്ദ്രം ഉൽഘാടനം ചെയ്തു. വാർഡ് കൗൺസിലർ ലത കെ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ. പി.പി സുധ പദ്ധതി വിശദീകരണം നടത്തി. കൗൺസിലർ പി.എം. ബിജു, പി.വി. മാധവൻ, ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, സുഹനാസ് മാസ്റ്റർ, വിശ്വൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. എ. സുധ ടീച്ചർ സ്വാഗതവും മനോജ് മാസ്റ്റർ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *