KOYILANDY DIARY

The Perfect News Portal

ഓൺലൈൻ പഠനത്തിനായി സ്‌നേഹയ്ക്കും അശ്വിനും സേവാഭാരതി പ്രവർത്തകർ ടി.വി നൽകി

കൊയിലാണ്ടി: മുചുകന്ന് പാലക്കൂൽ മീത്തൽ സുനിൽകുമാറിൻ്റെ മക്കളായ സ്നേഹക്കും അശ്വിനും കൊയിലാണ്ടി സേവാഭാരതി ഓൺലൈൻ പഠനത്തിനായി ടി.വി നൽകി. കൊയിലാണ്ടി എസ്.ബി.ഐ. മെയിൻ ബ്രാഞ്ച് മാനേജർ  ജിതിൻ രാജനും, ടൗൺ ബ്രാഞ്ച് മാനേജൻ  മുരഹരിയും ചേർന്ന് ടി.വി കുടുംബത്തെ ഏൽപ്പിച്ചു.
സേവാഭാരതി പ്രസിഡണ്ട് വി.എം മോഹനൻ, കെ.എം.രജി, മോഹനൻ കല്യേരി, എം.വി. സജിത്ത്, ശ്യാം ബാബു,  കെ.കെ.മുരളി, സോമൻ സുമസുല, ഗംഗോത്രി നാരായണൻ, ബാലകൃഷ്ണൻ, ധനേഷ്, മോഹൻ ദാസ്,നാരായണൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *