KOYILANDY DIARY

The Perfect News Portal

മദ്യം പ്രതിപക്ഷ നേതാക്കാൾ മൗനം വെടിയണം

കൊയിലാണ്ടി: കേരളത്തിൽ ഇനിയും ആറിരട്ടികൂടി സർക്കാർ മദ്യകടകളെന്ന നയത്തിനെതിരെ പ്രതിപക്ഷവും മതനേതാക്കളും പാലിക്കുന്ന മാനം കുറ്റകരമാണെന്ന് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ കൊയിലാണ്ടിയിൽ പറഞ്ഞു. കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ മദ്യഷാപ്പ് വർദ്ധനവിനെതിരെയുള്ള താലുക്ക് ഓഫീസ് ധർണയിൽ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. മുൻസിപ്പൽ കൗൺസിൽ എ. അസീസ് ഉദ്ഘാടനം ചെയ്തു. വി.കെ. ദാമോദരൻ, വേലായുധൻ കീഴരിയൂർ, ടി.കെ.കണ്ണൻ, കെ.കെ. ദാസൻ, പ്രമോദ്സമീർ, അൻസാർ കൊയിലാണ്ടി എന്നിവർ സംസാരിച്ചു.

സംസ്ഥാനതലത്തിൽ നടക്കുന്ന പരിപാടിയിൽ സെക്രട്ടറിയറ്റ് നടയിൽ വി. എം. സുധീരൻ ഉദ്ഘാടനം ചെയ്തു. മുന്നണി ചെയർമാൻ ജോഷ്വ മാർ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *