KOYILANDY DIARY

The Perfect News Portal

ഫര്‍ണ്ണിച്ചറുകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ 2020-21 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ മത്സ്യതൊഴിലാളികളുടെ വിദ്യാര്‍ഥികളായ മക്കള്‍ക്ക് പഠനത്തിനാവശ്യമായ ഫര്‍ണ്ണിച്ചറുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി. സുധ വിതരണം ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ കെ.എ. ഇന്ദിര, നിജില പറവക്കൊടി, ഇ.കെ.അജിത്, നഗരസഭാംഗങ്ങളായ പി. പ്രജിഷ, കെ.എം. സുമതി, വത്സരാജ്, എ. അസീസ്, ഫിഷറീസ് ഓഫീസര്‍ ഡി.എസ്. ഡിന്‍സി എന്നിവര്‍ പങ്കെടുത്തു.


Leave a Reply

Your email address will not be published. Required fields are marked *