KOYILANDY DIARY

The Perfect News Portal

മത്സ്യ ബന്ധനത്തിനിടെ ഇടിമിന്നലേറ്റ് തോണിയിൽ നിന്ന്പുഴയിൽ തെറിച്ച് വീണ് മരിച്ചു

കൊയിലാണ്ടി. അത്തോളി തോരായിയിലെ- തിരുമംഗലത്ത് മൂത്തോറൻ. മത്സ്യ ബന്ധനത്തിനിടെ ഇടിമിന്നലേറ്റ് തോണിയിൽ നിന്ന്പുഴയിൽ തെറിച്ച് വീണ് മരിച്ചു. തോരായി പുഴയിൽ ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. (73) വയസ്സായിരുന്നു. അത്തോളി പോലീസും കൊയിലാണ്ടി ഫയർഫോഴ്സും ഉടൻ തന്നെ സ്ഥലത്തെത്തി രാത്രി വൈകും വരെ  തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെ മത്സ്യത്തൊഴിലാളികളാണ്. മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഭാര്യ: വിലാസിനി. മക്കൾ: ഷിതേഷ്, ഷിബി, ഷിജില. മരുമക്കൾ: ലിജി. ബാബു. രൂപേഷ്.

Leave a Reply

Your email address will not be published. Required fields are marked *