KOYILANDY DIARY.COM

The Perfect News Portal

മത്സ്യത്തൊഴിലാളികളെ നിര്‍ബന്ധിച്ച്‌ കടലിലേക്ക് പറഞ്ഞുവിടുന്നു; രൂക്ഷ വിമര്‍ശനവുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: കടല്‍ക്ഷോഭമുള്ളപ്പോഴും മത്സ്യത്തൊഴിലാളികളെ നിര്‍ബന്ധിച്ച്‌ കടലിലേക്ക് പറഞ്ഞുവിടുന്ന ബോട്ടുടമകള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടി. കടലില്‍ പോകരുതെന്ന ജാഗ്രതാനിര്‍ദ്ദേശം അവഗണിക്കുന്നതാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണം. തുടര്‍ന്നും നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്ക് എതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ എടുക്കുമെന്നും മേഴ്‌സിക്കുട്ടി പറഞ്ഞു.

കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും കോസ്റ്റല്‍ പോലീസിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെറ്റിന്റെയും കണ്ണുവെട്ടിച്ചാണ് തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു കടലില്‍ പോകുന്നത്. ലൈഫ് ജാക്കറ്റുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ ഇതും ഉപയോഗിക്കാറില്ല.

വിഴിഞ്ഞത്തെ ഭൂരിഭാഗം മത്സ്യത്തൊഴിലാളികള്‍ക്കും സ്വന്തമായി വള്ളങ്ങള്‍ ഇല്ല. വിഴിഞ്ഞത്തു നിന്നും ബുധനാഴ്ച നാല് മത്സ്യത്തൊഴിലാളികളെ കാണാതാവുകയും രണ്ടുദിവസത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തുകയുമായിരുന്നു. ഇനിയും ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!