KOYILANDY DIARY

The Perfect News Portal

മത്സ്യതൊഴിലാളികളുടെ മക്കൾക്ക് ഫർണ്ണിച്ചർ നൽകി

കൊയിലാണ്ടി: നഗരസഭ 2018-2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപ ചെലവിൽ നഗരസഭയിലെ മത്സ്യതൊഴിലാളികളുടെ വിദ്യാർത്ഥികളായ 100 കുട്ടികൾക്ക് മരം കൊണ്ട് നിർമ്മിച്ച മേശ, കസേര എന്നിവ വിതരണം ചെയ്തു. കൊയിലാണ്ടി ടൗൺ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഫർണ്ണിച്ചർ വിതരണ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ നിർവ്വഹിച്ചു.
എൻ.കെ.ഭാസ്കരൻ അധ്യക്ഷത വഹിച്ചു.  നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ വി .സുന്ദരൻ മാസ്റ്റർ, വി.പി.ഇബ്രാഹിം കുട്ടി, ഫിഷറീസ് ഓഫീസർ സബിത എം.കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *