KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രിയെ പ്രശംസിച്ച്‌ ഗവര്‍ണര്‍ പി സദാശിവം

തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച്‌ ഗവര്‍ണര്‍ പി സദാശിവം. അടിസ്ഥാനസൗകര്യ വികസനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട് രാജ്യത്തിന് തന്നെ മാതൃകയാവാന്‍ കേരളത്തിന് സാധിച്ചെന്നും പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിലും ഈ കൂട്ടായ്മ ഉണ്ടാവണമെന്നും ഗവര്‍ണര്‍ പറഞ്ഞു. വിഷയത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കണം. പ്രളയ പുനര്‍നിര്‍മ്മാണത്തിന് രാഷ്ട്രീയ ഐക്യം വേണം.

ഹര്‍ത്താലുകളും അക്രമ സംഭവങ്ങളും കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നുവെന്ന ബോധ്യം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. മാനവ വിഭവശേഷിയിലും വികസനത്തിലും ആഗോള പരിചയത്തിലും മികച്ച ഭാവിയുള്ള ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറായി ഇരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *