മാതൃഭാഷ അകറ്റി മാറ്റാനുള്ളതല്ല, ചേർത്ത് പുണരാനുള്ളതാണ്: സാംസ്കാരിക വേദി മേലടി ബ്ലോക്ക്
.
പയ്യോളി: കെ.എസ്.എസ്.പി. യു മേലടി ബ്ലോക്ക് സംസ്കാരിക വേദി നടത്തിയ മാതൃഭാഷാ ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ. കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. കവി ഗോപി നാരായണൻ മുഖ്യപ്രഭാഷണം നടത്തി. മാതൃഭാഷയാണ് സംസ്കാരവും, സൗഹൃദവും പ്രദാനം ചെയ്യുന്നതെന്നും, അതുകൊണ്ടുതന്നെ മാതൃഭാഷ അകറ്റി നിർത്താനുള്ളതല്ല ചേർത്ത് പുണരാ നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് ശശിധരൻ കെ. അധ്യക്ഷത വഹിച്ചു.

കൺവീനർ ഇബ്രാഹിം തിക്കോടി സ്വാഗതം പറഞ്ഞു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എ. കെ ജനാർദ്ദനൻ, സാംസ്കാരിക വേദി ചെയർമാൻ ഇല്ലത്ത് രാധാകൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ. പത്മനാഭൻ മാസ്റ്റർ, സംസ്ഥാന കൗൺസിലർമാരായ സുമിതി ടീച്ചർ, എം.എം. കരുണാകരൻ മാസ്റ്റർ, വി.പി നാണു മാസ്റ്റർ എന്നിവർ സംസാരിച്ചു.

സുന്ദരൻ തോലേരി മിമിക്രി അവതരിപ്പിച്ചു. തുടർന്ന് നടന്ന കാവ്യ സദസ്സിൽ യു.വി ലീല, വി.ഒ ഗോപാലൻ മേപ്പയൂർ, അംബിക ടീച്ചർ, ഇബ്രാഹിം തിക്കോടി, ചന്ദ്രൻ നമ്പ്യേരി, രാരിച്ചൻ കൊഴുക്കല്ലൂർ, ഗോപാലൻ പി ആയടത്തിൽ, റസിയ കണ്ണോത്ത്, ശാന്ത ബാലകൃഷ്ണൻ പുറക്കാട് എന്നിവർ കവിതകൾ അവതരിപ്പിച്ചു.



