KOYILANDY DIARY

The Perfect News Portal

മണി എക്‌സ്‌ചേഞ്ചില്‍ സ്ത്രീ വേഷം ധരിച്ച് മോഷണം: യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ഷാര്‍ജ: മണി എക്‌സ്‌ചേഞ്ചില്‍ സ്ത്രീ വേഷം ധരിച്ച് മോഷ്ടിക്കാനെത്തിയ യുവാവിനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. പര്‍ദ്ദ ധരിച്ച് അകത്തു കയറിയ യുവാവ് ജീവനക്കാരെ മര്‍ദ്ദിച്ച് പണം മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. മണി എക്‌സ്‌ചേഞ്ചിലെ മുന്‍ ജീവനക്കാരനാണ് പ്രതി.

ജീവനക്കാര്‍ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും പ്രതി പണമെടുക്കാതെ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ജീവനക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പിന്നീട് പ്രതിയെ പിടികൂടുകയായിരുന്നു. കടക്കെണിയും ജോലി നഷ്ടമായതുമാണ് തന്റെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *