KOYILANDY DIARY

The Perfect News Portal

ചാ​വ​ക്കാ​ട് സ്വ​കാ​ര്യ ​ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 46 പേ​ർ​ക്ക് പ​രിക്ക്

ചാ​വ​ക്കാ​ട്: ചേ​റ്റു​വ​പാ​ല​ത്തി​ൽ സ്വ​കാ​ര്യ ​ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 46 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​ട്ടു​പേ​രു​ടെ നില ഗുരുതരമാണ്. രാ​വി​ലെ 9.20ന് ​ചേ​റ്റു​വ പാ​ല​ത്തി​ൽ ഒ​രു​മ​ന​യൂ​ർ ഭാ​ഗ​ത്താ​ണ് അ​പ​ക​ടമുണ്ടായത്. എ​റ​ണാ​കു​ള​ത്തു​ നി​ന്ന് ഗു​രു​വാ​യൂ​രി​ലേ​ക്ക് പോയ ആ​റ്റു​പ​റ​ന്പ​ത്ത് ബ​സും, ഗു​രു​വാ​യൂ​രി​ൽ​ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോയ പ്രി​ൻ​സ് ബ​സു​മാ​ണ് പാ​ല​ത്തി​ൽ മുഖാ​മു​ഖം ഇ​ടി​ച്ച​ത്. ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

 രണ്ടു ബ​സി​ലും നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ എ​ട്ടു പേ​രെ മു​തു​വ​ട്ടൂ​ർ രാ​ജാ ആ​ശു​പ​ത്രി​യി​ലും, 10 പേ​രെ ഏ​ങ്ങ​ണ്ടി​യൂ​ർ എം​ഐ ആ​ശു​പ​ത്രി​യി​ലും, 28 പേ​രെ ചേ​റ്റു​വ പി.എം ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പാ​ല​ത്തി​നു മു​ക​ളി​ൽ​വ​ച്ച് മു​ന്നി​ൽ പോ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യെ ഗുരുവായൂരിലേക്ക് പോയ ബസ് മ​റി​ക​ട​ക്കു​ന്പോ​ഴാ​ണ് അപകടം. അപകടം ന​ട​ക്കു​ന്പോ​ൾ ചാ​റ്റ​ൽ​മ​ഴ ഉ​ണ്ടാ​യി​രു​ന്നു. ചാ​വ​ക്കാ​ട് പോ​ലീ​സും ഹൈ​വേ പോ​ലീ​സും ഏ​ഴ് ആം​ബു​ല​ൻ​സു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽകി.

Leave a Reply

Your email address will not be published. Required fields are marked *