KOYILANDY DIARY.COM

The Perfect News Portal

മകളെ മാനഭംഗം ചെയ്ത കൗമാരക്കാരന്‍െറ ഇരുകൈകളും പിതാവ് ഛേദിച്ചു

ബതിണ്ട: ഏഴ് മാസം പ്രായമായ മകളെ മാനഭംഗം ചെയ്ത കൗമാരക്കാരന്‍െറ ഇരുകൈകളും പിതാവ് ഛേദിച്ചു. 2014ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പഞ്ചാബിലെ കോട് ലി അബ് ലു ഗ്രാമത്തിലുള്ള 17കാരനായ പര്‍മീന്തര്‍ സിങിന്‍െറ കൈകളാണ് വെട്ടിമാറ്റപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ് .

തന്‍െറ മകളെ മാനഭംഗപ്പെടുത്തിയ പര്‍മീന്തര്‍ സിങിനെ വിഷയം ഒത്തു തീര്‍പ്പാക്കാനെന്ന പേരില്‍ വിളിച്ച്‌ കൊണ്ട് പോവുകയും ഒറ്റപ്പെട്ട സ്ഥലത്തത്തെിയപ്പോള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌ തലയിലും ശരീരഭാഗത്തും അക്രമിക്കുകയും ഇരു കൈപ്പത്തികളും വെട്ടിമാറ്റുകയായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. ഗുരുതര നിലയില്‍ കാണപ്പെട്ട പര്‍മീന്തറിനെ നാട്ടുകാര്‍ ആശുപത്രിയിലത്തെിക്കുകയാണ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.

Share news
error: Content is protected !!