KOYILANDY DIARY

The Perfect News Portal

മംഗളം ഫോട്ടോ ജേര്‍ണലിസ്റ്റ്‌ എസ് ഹരിശങ്കര്‍ അന്തരിച്ചു

കോട്ടയം: നോവലിസ്റ്റും മംഗളം മുന്‍ ഫോട്ടോഗ്രാഫറുമായ എസ്.ഹരിശങ്കര്‍(48) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോട്ടയം പനച്ചിക്കാട് സ്വദേശിയാണ് ഹരിശങ്കര്‍. പ്രശസ്ത ആര്‍ട്ടിസ്റ്റ് ശങ്കരന്‍കുട്ടിയുടെയും പത്മിനിയമ്മയുടെയും മകനാണ്. മകള്‍ തമന്ന.

സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് കോട്ടയം മുട്ടമ്ബലം വൈദ്യുതി ശ്മശാനത്തില്‍ നടക്കും. മൃതദേഹം മെഡിക്കല്‍ സെന്‍റര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ 9 ന് കോട്ടയം പ്രസ് ക്ലബ്ബിനു മുന്നില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പരുത്തുംപാറയിലെ വീട്ടിലേക്ക് കൊണ്ടു പോകും.

Leave a Reply

Your email address will not be published. Required fields are marked *