KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി > കേരള മുഖ്യമന്ത്രി പിണറായി വിജയനെ ആർ എസ്. എസ്. നേതൃത്വത്തിൽ ഭോപാലിൽ തടഞ്ഞ സംഭവത്തിൽ സി. പി. ഐ. (എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ഭോപാലിൽ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിയെ അർ. എസ്. എസ്. മുദ്രാവാക്യം വിളിച്ച് തടസ്സപ്പെടുത്തിയത്. പ്രതിഷേധ പ്രകടനത്തിൽ ജില്ലാ സെക്രട്ടറിയേറ്റം അംഗം പി. വിശ്വൻ മാസ്റ്റർ, ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, ടി. കെ. ചന്ദ്രൻ മാസ്റ്റർ, പി. ബാബുരാജ്, പി. വി. മാധവൻ, പി. കെ. ഭരതൻ, ടി. വി. ദാമോധരൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന വിശദീകണ യോഗം പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *