KOYILANDY DIARY

The Perfect News Portal

കൂമന്തോട് നവീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : നവകേരള മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പന്തലായനി കൂമന്തോട് നവീകരണ പ്രവർത്തനം കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. എം. എൽ. എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരുപത്തിഅഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന തോടിന്റെ നവീകരണ പ്രവർത്തനമാണ് ആരംഭിച്ചത്. കൂമന്തോട് കിണർ പരിസരത്ത് നടന്ന പരിപാടിയിൽ നഗരസഭാ കൗൺസിലർ പി. കെ. രാമദാസൻ മാസ്റ്റർ ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു. പദ്ധതിയുടെ പൂർത്തീകരണത്തിന് നിലവിലുള്ള വർക്ക് പൂർത്തീകരിക്കുന്ന ഘട്ടകത്തിൽ ബാക്കി തുകകൂടി അനുവദിക്കുമെന്ന എം. എൽ. എ.യുടെ പ്രഖ്യാപനം വലിയ കരഘോഷത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് വർക്ക് ഏറ്റെടുത്ത് നടത്തുന്നത്.

നഗരസഭാ കൗൺസിലർമാരായ എം. സുരേന്ദ്രൻ, അഡ്വ: കെ. വിജയൻ, പി. എം. ബിജു, കെ. വി. സുരേഷ്, മുൻ നഗരസഭ വൈസ് ചെയർമാൻ ടി. കെ. ചന്ദ്രൻ മാസ്റ്റർ, മുൻ കൗൺസിലർ എം. വി. ബാലൻ തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർ കെ. ടി. ബേബി സ്വാഗതവും വികസനസമിതി കൺവീനർ പി. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *