KOYILANDY DIARY

The Perfect News Portal

ഭാര്യയെ സുഹൃത്തിന് കാഴ്ചവച്ച കേസില്‍ പ്രവാസി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

ഹൈദരാബാദ്:  ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും, പിന്നീട് സുഹൃത്തിന് കാഴ്ചവയ്ക്കുകയും ചെയ്ത കേസില്‍ പ്രവാസി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം. ഓസ്ട്രേലിയയില്‍ പിജി വിദ്യാര്‍ഥിയായ മുഹമ്മദ് സാലിമുദ്ദീന്‍ എന്നയാളെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നതിങ്ങനെ: 2016ല്‍ സാലിമുദ്ദീന്‍ 21 വയസുള്ള യുവതിയെ വിവാഹം കഴിച്ചിരുന്നു. പിന്നീട് പിജി പഠനം പൂര്‍ത്തീകരിക്കുന്നതിനായി ഓസ്ട്രേലിയയിലേക്കുപോയി. ഈ സമയത്ത് ഭാര്യയുമായി വിഡിയോ ചാറ്റ് ചെയ്യാറുണ്ടായിരുന്ന ഇയാള്‍, നഗ്നയായി വിഡിയോയ്ക്കു മുന്നില്‍ വരാന്‍ ഇവരെ നിര്‍ബന്ധിച്ചിരുന്നു. മാത്രമല്ല, നഗ്ന ചിത്രങ്ങളും വിഡിയോയും അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടിരുന്നു.

 മറ്റു വഴികളില്ലാത്തിനാല്‍ യുവതി ഭര്‍ത്താവിന് നഗ്ന ചിത്രങ്ങളും വിഡിയോകളും അയച്ചുകൊടുത്തിരുന്നു. എന്നാല്‍, ഇയാള്‍ ഇത്തരം ചിത്രങ്ങളും വിഡിയോകളും ഓസ്ട്രേലിയയിലെ സുഹൃത്തുക്കളെയും കാണിച്ചിരുന്നു എന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് ഇയാള്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് തുടര്‍ച്ചായി നിര്‍ബന്ധിച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം സുഹൃത്തായ ചന്ദ് എന്ന യുവാവിനെയും കൂട്ടി ഇയാള്‍ വീട്ടിലെത്തി. തുടര്‍ന്ന് ഉറക്കഗുളിക കൊടുത്ത് മയക്കിയശേഷം ഇവരെ പീഡിപ്പിച്ചു. എന്നാല്‍, ഇടയ്ക്ക് ഉറക്കമുണര്‍ന്ന യുവതി, മുറിയില്‍ സുഹൃത്തായ യുവാവിനെയും കണ്ടു. ഭര്‍ത്താവിന്റെ സമ്മതത്തോടെ ഇയാളും തന്നെ പീഡിപ്പിച്ചതായാണ് യുവതി നല്‍കിയ പരാതി. തുടര്‍ന്ന് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ്, സാലിമുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *