KOYILANDY DIARY

The Perfect News Portal

ഭാരത് ബന്ദ് ദിനത്തിൽ റോഡ് സ്ലൈഡിംഗ് പ്രവൃത്തി നടത്തി

കൊയിലാണ്ടി: ഭാരത ബന്ദ് ദിനത്തിൽ റോഡ് സ്ലൈഡിംഗ് പ്രവൃത്തി നടത്തി. കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിനു മുൻവശം ദേശീയ പാതയിലേക്ക് വാഹനങ്ങൾക്ക് കയറാൻ ഏറെ ബുദ്ധിമുട്ടായതിനെ തുടർന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവൃത്തി നടത്തിയത്. ഓട്ടോറിക്ഷ പോലും റോഡിലേക്ക് കയറാനും ഇറങ്ങാനും പറ്റാത്ത അവസ്ഥയിലായിരുന്നു. റോഡിലേക്ക് കയറുമ്പോൾ ബൈക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് പറ്റിയിരുന്നു.

ദേശീയപാത അധികൃതർക്കും, നഗരസഭയിലും നിരവധി തവണ പരാതി നൽകിയിരുന്നിട്ടും ഫലമുണ്ടാവാത്തതിനെ തുടർന്ന് ബന്ദ് ദിനത്തിൽ സ്ലൈഡിംഗ് പ്രവൃത്തി നടത്തുകയായിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ.കെ. ബാലൻ, പി.പി.സുധീർ, ബിജു പുത്തൻപുരയിൽ, പി.കെ. ശശി, ടി.ടി.ഷാജി, ഇ.കെ. രാഗേഷ്, ടി.ടി. ഗോപി, ഇ.കെ. വിജീഷ്, പത്മനാഭൻ, ഇ.കെ. ലിനീഷ്, എ.കെ. ബാബു, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *