KOYILANDY DIARY

The Perfect News Portal

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരൻമാർക്കുള്ള  പ്രോഗ്രാം കൊയിലാണ്ടി ജനമൈത്രീ പോലീസ് സ്റ്റേഷനിൽ ആരംഭിച്ചു. കോഴിക്കോട് റൂറൽ സ്റ്റേറ്റ് പ്ലാൻസ്കീം 2019 – 2020 പ്രകാരം ഹോട്ട്ലൈൻ സിസ്റ്റം ആൻറ് ബെൽ ഓഫ് ഫെയ്ത്ത് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുതിർന്ന പൗരൻമാർക്ക് സുരക്ഷയെ കുറിച്ചും ജീറിയാട്രിക്ക് അവേർനെസ്സിനെ കുറിച്ചും ഉള്ള ഒരു ബോധവൽക്കരണ ക്ലാസ് ജനമൈത്രീ ഓഡിറ്റോറിയത്തിൽ വെച്ച്  നടന്നു.
എസ്.എച്ച്.ഒ കെ. ഉണ്ണികൃഷ്ണൻ  ഉൽഘാടനം ചെയ്തു. കൊയിലാണ്ടി എസ്.ഐ. റൗഫ് അദ്ധ്യക്ഷത വഹിച്ചു. ട്രാഫിക് എസ്.ഐ. ഭാസ്കരൻ, പിങ്ക് പെട്രോൾ എസ്.ഐ. പത്മിനി, എ.എസ്.ഐ.സുലൈമാൻ, കേരള പോലീസ് അസോസിയേഷൻ പ്രതിനിധി സുരേഷ്, ജനമൈത്രീ ബീറ്റ് ഓഫിസർമാരായ സുമേഷ്, രാജേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്ത മുതിർന്ന പൗരൻമാർക്ക് കൊയിലാണ്ടി ജനമൈത്രീ പോലീസിന്റെ ഓണക്കോടി സി.ഐ.ഉണ്ണികൃഷ്ണൻ വിതരണം ചെയ്തു – 

Leave a Reply

Your email address will not be published. Required fields are marked *