KOYILANDY DIARY

The Perfect News Portal

ടൂറിസം വാരാഘോഷ പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, ചേമഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി ടൂറിസം വാരാഘോഷ പരിപാടി സംഘടിപ്പിച്ചു. എം.എൽ.എ.  കെ.ദാസൻ ഉത്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട് അദ്ധ്യക്ഷത വഹിച്ചു.

 ജില്ലാ പഞ്ചായത്ത് മെമ്പർ ശാലിനി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാർ, മെമ്പർമാർ, പ്രശസ്ത കലാകാരൻ കോയ കാപ്പാട് തുടങ്ങിയവർ സംസാരിച്ചു. ഡി.ടി.പി.സി.എക്സി.മെമ്പർ .കെ .ടി.രാധാകൃഷ്ണൻ സ്വാഗതവും, ശശി ചെറൂര് നന്ദിയും പറഞ്ഞു. ഉൽഘാടനത്തിന് ശേഷം വിവിധ കലാപരിപാടികൾ പൂക്കാട് എഫ്.എഫ്. ഹാളിൽ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *