ബൈക്കില്‍ ഉരസിയശേഷം നിര്‍ത്താതെ പോയ കല്ലട ബസിനു നേരെ കല്ലേറ്
കൊല്ലം: ബൈക്കില്‍ ഉരസിയശേഷം നിര്‍ത്താതെ പോയ സുരേഷ് കല്ലട ബസിനു നേരെ കല്ലേറ്. കൊല്ലം കൊല്ലൂര്‍വിള പള്ളിമുക്കിനടുത്താണ് സംഭവം. തിരുവനന്തപുരത്തുനിന്നും ബംഗളൂരുവിലേക്ക് പോയ ബസിനു നേരെയാണ് കല്ലേറുണ്ടായത്. ബസിന്റെ ചില്ലുകള്‍ തകര്‍ന്നതിനാല്‍ യാത്ര മുടങ്ങി.
ബൈക്കില്‍ ഉരസിയ ബസ് നിര്‍ത്താതെ പോയതാണ് സംഭവങ്ങള്‍ക്ക് കാരണം. നാട്ടുകാര്‍ ബസിന്റെ പിന്നാലെ പിന്തുടര്ന്നു. ഇതിനിടെ മറ്റൊരു ബൈക്കിനെയും ബസ് തട്ടി. ഇതേ തുടര്‍ന്ന് പിന്തുടര്ന്നവര് കല്ലെറിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.