KOYILANDY DIARY

The Perfect News Portal

ബൈപാസ് വിരുദ്ധ സമിതി എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: നന്തി-ചെങ്ങോട്ട്കാവ് ബൈപാസ് വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി എം.എൽ.എ. കെ. ദാസന്റെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ബൈപ്പാസിന് വേണ്ടി ഭൂമി ഏറ്റെടുക്കൽ നിർത്തിവെക്കുക, കൊയിലാണ്ടി നാഷണൽ ഹൈവെ വീതികൂട്ടി എലിവേറ്റഡ് ഹൈവെ നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

സർക്കാർ പ്രഖ്യാപിച്ച ഭൂമിവിലയും പുനരധിവാസ പാക്കേജും അപര്യാപ്തമാണെന്നും സമരസമിതി കുറ്റപ്പെടുത്തി. പദ്ധതി നടപ്പിലാക്കാൻ എം.എൽ.എ. അമിത താൽപ്പര്യമാണ് കാണിക്കുന്നതെന്നും ജില്ലാ കളക്ടറുമായി ഉണ്ടാക്കിയ ഒത്തുതീർപ്പു വ്യവസ്ഥകൾ കാറ്റിൽപ്പറത്താൻ നഗരസഭാ ചെയർമാനും എം.എൽ.എ.യും ശ്രമിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

കൊയിലാണ്ടി ടൗണിൽ നിന്ന് പ്രകടനമായെത്തിയാണ് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. കെ. പി. സി. സി. എക്‌സി. അംഗം കെ. പി. അനിൽകുമാർ., ദിവാകരൻ കച്ചേരി, ജയരാജ് മൂടാടി, നാരായണൻ നായർ, വേണുഗോപാലൻ പാവൻ വീട്ടിൽ, എ.കെ. നമ്പ്യാർ, എന്നിവർ സംസാരിച്ചു. കൺവീനർ രവി കുന്ന്യോറമല സ്വാഗതം പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *