KOYILANDY DIARY

The Perfect News Portal

വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിച്ച ക്രിസ്മസ് കേക്കില്‍ തൂക്കം കുറച്ചുവെട്ടിപ്പ്

മലപ്പുറം: ബേക്കറികളില്‍ വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിച്ച ക്രിസ്മസ് കേക്കില്‍ തൂക്കം കുറച്ചുവെട്ടിപ്പ്. ജില്ലാ അളവ് തൂക്കവിഭാഗം ജില്ലയിലെ 155 ബേക്കറികളില്‍ പരിശോധന നടത്തി. ഇതില്‍ 39 പേര്‍ക്കെതിരേ കേസെടുത്തു.

വില്‍പ്പനക്ക് പ്രദര്‍ശിപ്പിച്ച ഒരുകിലോകേക്കില്‍ കേക്കിന്റെ സ്റ്റാന്റ് പലകയുടെ തൂക്കം മിക്കയിടത്തും 100 ഗ്രാമില്‍ കൂടുതലായിരുന്നു. ഒരു കിലോ കേക്ക് വാങ്ങുമ്ബോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് പലക ഉള്‍പ്പെടെയാണ്.

കേക്കിനൊപ്പം പലകയുടെ തൂക്കത്തിന് വില നല്‍കേണ്ടതായി വരുന്നു. കിലോയ്ക്ക് 500 രൂപവരെയുള്ള കേക്ക് വാങ്ങുമ്ബോള്‍ ഉപഭോക്താവിന് നഷ്ടമാവുന്നത് ചുരുങ്ങിയത് 50 രൂപയാണ്.

Advertisements

കേക്ക് തൂക്കം കുറച്ച്‌ വില്‍പ്പന നടത്തിയതിന് 13 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുത്തു. പാക്കേജ് കമ്മോഡിറ്റീസ് നിയമം പാലിക്കാത്തതിന് 18 കടകള്‍ക്കെതിരേയും മറ്റുതരത്തിലുള്ള അളവ് തൂക്ക നിയമലംഘനം നടത്തിയതിന് എട്ട് സ്ഥാപനങ്ങള്‍ക്കെതിരേയും കേസെടുത്തു.

രണ്ട് സ്ക്വാഡായാണ് പരിശോധന. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ വി ആര്‍ സുധീര്‍ രാജ്, സീനിയര്‍ ഇന്‍സ്പെക്ടര്‍ സുജ എസ് മണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *